Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 'ലെയ്സെയ് ഫെയർ' (Laissez Faire) എന്നപേരിൽ പ്രസിദ്ധമായത് ആഡംസ്മിത്തിൻ്റെ വാദഗതിയാണ്.
  2. സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്നതായിരുന്നു 'ലെയ്സെയ് ഫെയർ' വാദം.
  3. ആഡം സ്മിത്ത് നെ കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

    • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
    • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
    • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
    • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
    • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ആയിരുന്നു ഈ  സിദ്ധാന്തത്തിന്റെ പ്രധാനവക്താവ്.
    • കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.

    Related Questions:

    സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?
    ആന്തരിക മൂല്യവും മുഖവിലയും തുല്യമായ പണം അറിയപ്പെടുന്നത് ?
    Who is considered as the Father of Green Revolution in India?
    1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?
    മനുഷ്യരുടെ അനന്തമായ ആവശ്യങ്ങൾക്കാനുസൃതമായ പരിമിത വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ കുറിച്ച് പടിക്കുന്ന ശാസ്ത്ര ശാഖ ഏതാണ്?