Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐ. എസ്. ആർ. ഒ. യുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1998-ൽ ആണ്.
  2. ഇതിൻ്റെ ആസ്ഥാനം കൽക്കത്തയിലെ അന്തരീക്ഷ ഭവൻ ആണ്.
  3. ഇതിൻ്റെ ആദ്യത്തെ ചെയർമാൻ വിക്രം സാരാഭായി ആയിരുന്നു
  4. വിക്രം സാരാഭായി സ്പേസ് സെൻ്റർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു

    A3, 4 ശരി

    B2, 4 ശരി

    Cഇവയൊന്നുമല്ല

    D1, 3 ശരി

    Answer:

    A. 3, 4 ശരി

    Read Explanation:

    ഐ.എസ്.ആർ.ഒ

    • ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15 

    • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു )

    • ഐ.എസ്.ആർ.ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ 

    • 1972 വരെ ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു 

    • ഐ.എസ്.ആർ.ഒ യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 

    • ഐ.എസ്.ആർ.ഒ യുടെ ചെയർമാനായ ആദ്യ മലയാളി - എം. ജി. കെ . മേനോൻ 

    • കൂടുതൽ കാലം ഐ.എസ്.ആർ.ഒ ചെയർമാനായ വ്യക്തി - സതീഷ് ധവാൻ (1972 - 1984 )

    • ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ - ഭുവൻ 

    • ഐ.എസ്.ആർ.ഒ യുടെ പുതിയ വാണിജ്യ വിഭാഗമായ New Space India Limited നിലവിൽ വന്നത് - 2019 മാർച്ച് 6 (ബംഗളൂരു )

    • ഐ.എസ്.ആർ.ഒ യുടെ Astronaut Training Hub നിലവിൽ വരുന്ന സ്ഥലം - ചല്ലക്കര (ബംഗളൂരു )

    • ഐ.എസ്.ആർ.ഒ യുടെ Technical Laison Unit (ITLU) നിലവിൽ വരുന്ന രാജ്യം - റഷ്യ (മോസ്കോ )

    • ഐ.എസ്.ആർ.ഒ യുടെ നിലവിലെ ചെയർമാൻ - ഡോ. വി. നാരായണൻ

    • ഐ.എസ്.ആർ.ഒ യുടെ റിസർച്ച് ലബോറട്ടറിയുടെ സ്ഥാപകൻ - വിക്രം സാരാഭായ് 

    • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിതമായ വർഷം - 1947 

    • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് (ഗുജറാത്ത് )

    • 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ ' എന്നറിയപ്പെടുന്നത് - ഫിസിക്കൽ റിസർച്ച് ലബോറട്ടറി

    • ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി - വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)

    • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ,വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1972 

    • VSSC യുടെ ആസ്ഥാനം - തിരുവനന്തപുരം 

    • റോക്കറ്റുകൾ നിർമ്മിക്കുക എന്നതാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല 


    Related Questions:

    ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൻറ്റെ പേരെന്ത്?
    ഇന്ത്യൻ കൌൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ICCR) ഏത് കേന്ദ്രമന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
    ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖ സ്ഥിതിചെയ്യുന്ന നഗരം ഏത്?
    സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത്?
    ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് :