Aതിരുവനന്തപുരം
Bട്രോംബെ (മുംബൈ)
Cശ്രീഹരിക്കോട്ട
Dകൊൽക്കത്ത
Answer:
B. ട്രോംബെ (മുംബൈ)
Read Explanation:
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
പ്രധാന ലക്ഷ്യം - ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾക്കായുള്ള ഗവേഷണവും വികസനവും.
1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
സംയോജിത ഗവേഷണത്തിലൂടെ ഇന്ത്യയുടെ ആണവ പദ്ധതികൾക്ക് ആവശ്യമായ എല്ലാ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നത്
BARC ആണ്
ഹോമി ജഹാംഗീർ ഭാഭാ
ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)
1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു
1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.