Question:

സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം.

  2. കോശ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സെൻട്രിയോളുകൾ കാണപ്പെടുന്ന ഭാഗമാണ് സെൻട്രോസോം.

A2 മാത്രം ശരി

B1 മാത്രം ശരി

C1, 2 ശരി

Dഇവയൊന്നുമല്ല

Answer:

A. 2 മാത്രം ശരി

Explanation:

സെൻട്രോസോം

  • ജന്തു കോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം.
  • കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്.
  • ഈ സെൻട്രിയോളുകളിൽ നിന്നാണ് കോശവിഭജന സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്.
  • സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

4.പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു.

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.

2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.

2.കോശസ്തരതിനുള്ളിലെ എല്ലാ  പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.