Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

4.പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു.

A1,2

B2,3,4

C1,4

D1,3,4

Answer:

D. 1,3,4

Explanation:

കേൾവിയിക്ക് സഹായിക്കുന്ന ആന്തര കർണത്തിൻറെ ഭാഗമാണ് കോക്ലിയ. കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു. കോക്ലിയയിലെ അറകളുടെ എണ്ണം 3 ആണ്. വെസ്റ്റിബുലാർ ഡക്‌റ്റ് അല്ലെങ്കിൽ സ്‌കാല വെസ്‌റ്റിബുലി,ടിമ്പാനിക് ഡക്‌ട് അല്ലെങ്കിൽ സ്‌കാല ടിംപാനി,കോക്ലിയർ ഡക്‌ട് അല്ലെങ്കിൽ സ്‌കാല മീഡിയ എന്നിവയാണ് മൂന്ന് അറകൾ. പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു


Related Questions:

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ?

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്