Challenger App

No.1 PSC Learning App

1M+ Downloads

പ്രകൃതിനിർധാരണ സിദ്ധാന്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഓരോ ജീവിവർഗവും നിലനിൽക്കാനാകുന്നതിലും കൂടുതൽ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അവ ഭക്ഷണത്തിനും വാസസ്ഥലത്തിനും ഇണയ്ക്കും വേണ്ടി മത്സരിക്കും.
  2. നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവികൾ നിലനിൽക്കുന്നു. അല്ലാത്തവ നശിക്കുന്നു
  3. തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്‌തരീതിയിൽ ആവർത്തിക്കുകയും ചെയ്യുന്ന വ്യതിയാനങ്ങൾ മുൻഗാമികളുടെ അതെ സവിശേഷതകൾ മാത്രമുള്ള ജീവജാതികളെ രൂപപ്പെടുത്തുന്നു

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ci, ii ശരി

    Di, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    പ്രകൃതിനിർധാരണ സിദ്ധാന്തം

    • ഓരോ ജീവിവർഗവും നിലനിൽക്കാനാകുന്നതിലും കൂടുതൽ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
    • അവ ഭക്ഷണത്തിനും വാസസ്ഥലത്തിനും ഇണയ്ക്കും വേണ്ടി മത്സരിക്കും.
    • ജീവികളുടെ എണ്ണം കൂടുതലും, വിഭവങ്ങൾ കുറവും ആകുന്ന സാഹചര്യത്തിൽ ഈ മത്സരം കൂടുതൽ കടുത്തതാകും.
    • ജീവികളിൽ നിരവധി വ്യതിയാനങ്ങൾ പ്രകടമാണ്. ഇത്തരം വ്യതിയാനങ്ങൾ അനുകൂലമായതോ അല്ലാത്തതോ ആകാം.
    • നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുന്നു. അല്ലാത്തവ നശിക്കുന്നു.
    • തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്‌തരീതിയിൽ ആവർത്തിക്കുകയും ചെയ്യുന്ന വ്യതിയാനങ്ങൾ മുൻഗാമികളിൽനിന്ന് വ്യത്യസ്‌തമായ ജീവജാതികളെ രൂപപ്പെടുത്തുന്നു.
    • പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പാണ് (പ്രകൃതി നിർധാരണം)
    • ഇന്നുള്ള വ്യത്യസ്‌തജീവജാതികൾ രൂപപ്പെടാനുള്ള കാരണം എന്ന ഡാർവിന്റെ വിശദീകരണമാണ് പ്രകൃതിനിർധാരണ സിദ്ധാന്തം എന്നറിയപ്പെടുന്നത്

    Related Questions:

    ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
    ഡാർവിൻ പ്രകൃതി നിർദ്ധാരണ സിദ്ധാന്തം അവതരിപ്പിച്ചത് പുസ്തകം ഏത് ?
    ഏതാണ് രാസപരിണാമ സിദ്ധാന്തമായി മാറുന്നത് ?

    യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

    1.പ്രോട്ടീന്‍ 

    2.ഫാറ്റി ആസിഡ് 

    3.അമിനോആസിഡ് 

    4.ഗ്ലൂക്കോസ്

    ജീനുകൾക്ക് സംഭവിക്കുന്ന ആകസ്മിക മാറ്റങ്ങളാണ് ?