App Logo

No.1 PSC Learning App

1M+ Downloads

പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക.

  1. ലോഹോപരിതലത്തിൽ പതിക്കുന്ന ഫോട്ടോണുകളുടെ ഊർജ്ജം, തരംഗ ദൈർഘ്യത്തിന് വിപരീതാനുപാതത്തിലായിരിക്കും
  2. ലോഹോപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രത, ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു
  3. പ്രകാശ വൈദ്യുതപ്രവാഹം പ്രകാശ തീവ്രതയ്ക്ക് നേർ അനുപാതത്തിലായിരിക്കും
  4. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം, പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാതത്തിലായിരിക്കും

    Aഎല്ലാം തെറ്റ്

    B3, 4 തെറ്റ്

    C4 മാത്രം തെറ്റ്

    D1, 4 തെറ്റ്

    Answer:

    C. 4 മാത്രം തെറ്റ്

    Read Explanation:

    ഫോട്ടോഇലക്ട്രിക് പ്രഭാവം (Photoelectric Effect):

    • പ്രകാശം പതിക്കുമ്പോൾ ലോഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് ഫോട്ടോഇലക്ട്രിക് പ്രഭാവം.
    • ഇതിനെ ‘ഫോട്ടോ എമിഷൻ’ എന്നും വിളിക്കുന്നു.
    • ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഇലക്ട്രോണുകളെ, ‘ഫോട്ടോ ഇലക്ട്രോണുകൾ’ എന്നും വിളിക്കുന്നു.
    • ലോഹത്തിന്റെ ഉപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ ആവൃത്തിയെ ആശ്രയിച്ചാണ്, ഫോട്ടോ ഇലക്ട്രോണുകളുടെ ഉദ്വമനവും, പുറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജവും നിൽക്കുന്നത്.

     

    ത്രഷോൾഡ് ആവൃത്തി (Threshold Frequency):

              പ്രകാശത്തിന്റെ ആവൃത്തി (Frequency of light), ത്രഷോൾഡ് threshold ആവൃത്തിയേക്കാൾ കുറഞ്ഞ ആവൃത്തിയിൽ പതിക്കുന്നുവെങ്കിൽ, ഫോട്ടോഇലക്ട്രിക് പ്രഭാവം നടക്കുന്നില്ല. 

     

    ഫോട്ടോഇലക്ട്രിക് പ്രഭാവം ആശ്രയിക്കുന്ന ഘടകങ്ങൾ (Factors affecting Photoelectric Effect):

               ത്രഷോൾഡ് threshold ആവൃത്തിയിലോ, അതിനെക്കാൾ കൂടുതൽ ആവൃത്തിയിലോ പതിക്കുന്ന പ്രകാശത്തിന്റെ, ചുവടെ പറയുന്ന ഘടകങ്ങൾ ഫോട്ടോഇലക്ട്രിക് പ്രഭാവത്തെ സ്വാധീനിക്കുന്നു:

    • പ്രകാശത്തിന്റെ തീവ്രത (Intensity of light), കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു (നേർ അനുപാതം)
    • പ്രകാശത്തിന്റെ തരംഗ ദൈർഘ്യം കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കുറയുന്നു (വിപരീത അനുപാതം)
    • ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണം (number of photoelectrons) കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു  (നേർ അനുപാതം)
    • ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം (Kinetic energy of photoelectrons) കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു  (നേർ അനുപാതം)

    Related Questions:

    Who is known as 'The Metroman' ?
    Which of the following electromagnetic waves has the highest frequency?
    A fuse wire is characterized by
    രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?
    Sound travels at the fastest speed in ________.