എല്ലാ ജീവജാലങ്ങളുടെയും പരിണാമപരമായ പരസ്പര ബന്ധത്തെ അനുമാനത്തിനോ ഉഹാപോഹത്തിനോ പകരം നിരീക്ഷണം ,തെളിവുകൾ ,ശാസ്ത്രീയ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാൻ ഫോസിലുകൾക്കടമുള്ള പഠനം സഹാ യിക്കും പുരാതനമായ അസ്ഥികഷണങ്ങളിൽ നിന്നും DNA വേർതിരിച്ചെടുത്തു വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യ പൂർവ്വിക ജീവികളും ആധുനിക മനുഷ്യരും തമ്മിലുള്ള ജനിതക സാമ്യ വ്യത്യാസങ്ങളെ കുറിച്ച് ഉള്ള നിർണ്ണായക കണ്ടുപിടിത്തങ്ങളാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ നടത്തിയത് .
ഫോസിലുകളിൽ നിന്നും DNA വീണ്ടെടുക്കുന്നതിനുംവിശകലനം ചെയ്യുന്നതിനും ഉള്ള ആധുനിക സാങ്കേതിക വിദ്യകളിലൂടെയാണ് അദ്ദേഹം പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ടത്
വംശ നാശം സംഭവിച്ച ഹോമിനുകളുടെ ജീനോമിനെക്കുറിച്ചും മനുഷ്യ പരിണാമത്തെക്കുറിച്ചുമുള്ള നൂതന കണ്ടെത്തലിനു 2022 ഇൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു