Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയത് ഏത് ഭൗതികശാസ്ത്രജ്ഞന്റെ പേരിലാണ് ?

Aജെയിംസ് ഓം

Bജോർജ് സൈമൺ ഓം

Cഅലക്സാണ്ടർ ഓം

Dചാൾസ് ഓം

Answer:

B. ജോർജ് സൈമൺ ഓം

Read Explanation:

ജോർജ് സൈമഓം:

  • ജോർജ് സൈമൺ ഓം പ്രസിദ്ധ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്.
  • എർലാൻജൻ യൂണിവേഴ്സിറ്റിയിൽ ഗണിതാധ്യാപകനായി നിയമിതനായ ഓം പിന്നീട് മ്യൂണിക് യൂണിവേഴ്‌സിറ്റിയിൽ ഊർജതന്ത്രം വിഭാഗത്തിലെ പ്രൊഫസർ ആയി നിയമിതനായി.
  • പൊട്ടൻഷ്യൽ വ്യത്യാസം, കറന്റ്, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തിയത് അദ്ദേഹമാണ്.
  • ഇത് ഓം നിയമം എന്ന പേരിൽ അറിയപ്പെടുന്നു.
  • ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയിരിക്കുന്നു.

Related Questions:

ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .

ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

(1) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ്

(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ  തുകയ്ക്ക് തുല്യമായിരിക്കും

(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു

സെല്ലുകളെ ഏത് രീതിയിൽ ബന്ധിപ്പിക്കുമ്പോൾ ആണ് ആകെ emf സെർക്കീട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കുക ?