Challenger App

No.1 PSC Learning App

1M+ Downloads
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

Aവൈക്കം സത്യാഗ്രഹം

Bനിവര്‍ത്തന പ്രക്ഷോഭം

Cഉത്തരവാദ പ്രക്ഷോഭം

Dക്ഷേത്രപ്രവേശന വിളംബരം

Answer:

D. ക്ഷേത്രപ്രവേശന വിളംബരം

Read Explanation:

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

  • ജാതിഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം.
  • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
  • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
  • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ
  • 'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
  • 'കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
  • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
  • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
  • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
  • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

 


Related Questions:

ശ്രീനാരായണ ഗുരുവിന്റെ കൃതി?
The social reformer who proclaimed himself as an incarnation of 'Lord Vishnu' was?
Who wrote the famous work Jathikummi?
The first and life time president of SNDP was?
കുമാരനാശാൻ്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് ആരാണ് ?