Challenger App

No.1 PSC Learning App

1M+ Downloads

GST കൗൺസിലിലെ അംഗങ്ങൾ ആണ്

  1. പ്രധാനമന്ത്രി
  2. കേന്ദ്ര ധനമന്ത്രി
  3. കേന്ദ്ര ധനകാര്യ സഹമന്ത്രി
  4. സംസ്ഥാനത്തിൻ്റെ ധനമന്ത്രിമാർ അല്ലെങ്കിൽ നോമിനി

    Ai, iii എന്നിവ

    Biii, iv എന്നിവ

    Cii, iii, iv എന്നിവ

    Di, iii

    Answer:

    C. ii, iii, iv എന്നിവ

    Read Explanation:

    ജി. എസ്. ടി.

    • ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികൾക്ക് പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ എകീകൃതവും പരോക്ഷവുമായ മൂല്യവർധന നികുതി

    • പൂർണ്ണ രൂപം : ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ്

    • ആപ്തവാക്യം : വൺ നേഷൻ, വൺ ടാക്സ്, വൺ മാർക്കറ്റ്

    • ജി. എസ്. ടി. നിലവിൽ വന്നത് : 2017 ജൂലൈ 1

    • ഇന്ത്യയിൽ ജി. എസ്. ടി. ബില്ല് പാസ്സാക്കിയ ആദ്യ സംസ്ഥാനം : അസം

    • രണ്ടാമത്തെ സംസ്ഥാനം : ബീഹാർ

    • 16 മത്തെ സംസ്ഥാനം : ഒഡിഷ

    • ജി. എസ്. ടി. ഡേ : 2018 ജൂലൈ 1

    • ജി. എസ്. ടി. ബ്രാൻഡ് അംബാസിഡർ : അമിതാഭ് ബച്ചൻ

    ജി. എസ്. ടി. കൗൺസിൽ

    • ജി എസ് ടി യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനായി നിലവിൽ വന്ന സ്ഥാപനം.

    • ജി. എസ്. ടി. കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ : 279 ആണ്

    • ജി. എസ്. ടി. കൗൺസിൽ സ്ഥാപിതമായത് : 2016 സെപ്റ്റംബർ 15

    ജി.എസ്.ടി. കൗൺസിലിലെ അംഗങ്ങൾ താഴെ പറയുന്നവരാണ്:

    • ചെയർപേഴ്സൺ: കേന്ദ്ര ധനകാര്യ മന്ത്രി (Union Finance Minister) - നിലവിൽ നിർമ്മല സീതാരാമൻ.

    • അംഗം: കേന്ദ്ര ധനകാര്യ സഹമന്ത്രി (Union Minister of State for Finance) - റവന്യൂ വിഭാഗത്തിന്റെ ചുമതലയുള്ളയാൾ. നിലവിൽ പങ്കജ് ചൗധരി.

    • അംഗങ്ങൾ (സംസ്ഥാനങ്ങളിൽ നിന്ന്): എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും (നിയമസഭയുള്ളവ) ധനകാര്യത്തിന്റെയോ നികുതിയുടെയോ ചുമതലയുള്ള മന്ത്രി അല്ലെങ്കിൽ അതാത് സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏതൊരു മന്ത്രി.



    Related Questions:

    Which of the following is the highest GST rate in India?
    GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?
    GST (Goods & Service Tax) നിലവിൽ വന്നത്
    താഴെപ്പറയുന്നവയിൽ ഏതാണ് GST-യിൽ ഉൾപ്പെടുത്താത്തത്?

    In light of the GST Act, which of the following statements are true ?

    1. GST is to be levied on supply of goods or services.
    2. All transactions and processes would be only through electronic mode
    3. Cross utilization of goods and services will be allowed.