Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം :

Aഗർബ നൃത്തം

Bബുയ

Cദണ്ഡിയറാസ്

Dപധർ നൃത്തം

Answer:

A. ഗർബ നൃത്തം

Read Explanation:

ഗർബ (Garba)

  • യുനസ്കോ (UNESCO)-യുടെ അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ (Intangible Cultural Heritage List) 2023-ൽ ഉൾപ്പെടുത്തിയ ഗുജറാത്തി നൃത്തരൂപമാണ് ഗർബ.
  • ഈ പട്ടികയിൽ ഇടംപിടിക്കുന്ന ഇന്ത്യയിലെ 15-ാമത്തെ ഇനമാണിത്.
  • നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദേവീ ആരാധനയുടെ ഭാഗമായി നടത്തുന്ന ഒരു ജനപ്രിയ നൃത്തരൂപമാണിത്.
  • 'ഗർഭ ദീപ്' (Garba Deep) എന്ന അർത്ഥത്തിൽ നിന്നാണ് ഈ പേര് വന്നത്. ഒരു മൺപാത്രത്തിനുള്ളിൽ ദീപം തെളിയിച്ച് അതിനു ചുറ്റും നൃത്തം ചെയ്യുന്ന രീതിയാണിത്.
  • സ്ത്രീകളാണ് പ്രധാനമായും ഈ നൃത്തത്തിൽ പങ്കെടുക്കുന്നത്. വൃത്താകൃതിയിൽ ചുവടുവെച്ചുകൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്.
  • ഗുജറാത്തി സംസ്കാരത്തിന്റെ മുഖമുദ്രയായ ഈ കലാരൂപം ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിലും ഏറെ പ്രചാരത്തിലുണ്ട്.

Related Questions:

“The Road Ahead' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്
ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായ് അറിയപ്പെടുന്ന കലാരൂപമേത് ?
Who is known as the Father of the ‘Yakshagana’?
The painting school named after Raja Ravi Varma was started by