Challenger App

No.1 PSC Learning App

1M+ Downloads
കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :

Aചോലവനങ്ങൾ

Bഇലപൊഴിയും വനങ്ങൾ

Cമൺസൂൺ വനങ്ങൾ

Dആൽപൈൻ വനങ്ങൾ

Answer:

A. ചോലവനങ്ങൾ

Read Explanation:

ഉപദ്വീപീയ ഇന്ത്യയിലെ വനങ്ങൾ ( തെക്കൻ പർവതവനങ്ങൾ )

  • ഉപദ്വീപീയ ഇന്ത്യയിലെ മൂന്ന് വ്യത്യസ്‌ത പ്രദേശങ്ങളിലെ (പശ്ചിമഘട്ടം,വിന്ധ്യാനിരകൾ, നീലഗിരി) വനങ്ങൾ ഉൾക്കൊള്ളുന്നതാണ്.

  • ഉയർന്ന മേഖലയിൽ മിതോഷ്‌ണ സസ്യജാലങ്ങളും പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്‌ണ സസ്യജാലങ്ങളും കാണപ്പെടുന്നു.

  • ചോലവനങ്ങൾ :: നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണ‌ വനങ്ങൾ അറിയപ്പെടുന്നത് 

  • കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. 

  • പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വരയാട് കാണപ്പെടുന്നു.

  • ഈ വനങ്ങളിൽ കാണപ്പെടുന്ന മഗ്നോളിയ, ലോറൽ, സിങ്കോണ, വാട്ടിൽ എന്നീ മരങ്ങൾ കൂടുതൽ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്.



Related Questions:

താഴെപ്പറയുന്നവയിൽ ഉഷ്ണമേഖലാ മഴക്കാടുകളുടെ പ്രധാന വൃക്ഷം അല്ലാത്തത് ഏതാണ്?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
FSI ഫോറസ്റ്റ് റിപ്പോർട്ട് ആദ്യമായി തയ്യാറാക്കിയ വർഷം ഏത് ?
2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കുറ്റിച്ചെടികളുടെ (Scrub) വിസ്തീർണ്ണം എത്ര ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം ഏതാണ് ?