Challenger App

No.1 PSC Learning App

1M+ Downloads
Heuristic Method ൻ്റെ അടിസ്ഥാനം :

Aസംവാദം

Bചർച്ച

Cഅന്വേഷണം

Dനിരീക്ഷണം

Answer:

C. അന്വേഷണം

Read Explanation:

  • നിലവിലുള്ള പാഠ്യപദ്ധതിയാണ് പഠനരീതി എന്താവണമെന്ന് നിശ്ചയിക്കുന്നത്. 
  • പഠന രീതിയെ രണ്ടായി തിരിച്ചിരിക്കുന്നു :-
    1. ശിശു കേന്ദ്രിത രീതി
    2. അധ്യാപക കേന്ദ്രിത രീതി

1. ശിശു കേന്ദ്രിത രീതികൾ 

  • അന്വേഷണാത്മക രീതി (Inquiry Method)
  • പ്രശ്നപരിഹരണ രീതി (Problem Solving Method)
  • അപഗ്രഥന രീതി (Analytical Method)
  • പ്രോജക്ട് രീതി (Project Method)
  • കളി രീതി (Play Way Method)

അന്വേഷണാത്മക രീതി (Inquiry Method) 

  • ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി അന്വേഷണാത്മക രീതി
  • ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ്
  • ഒരു സന്ദർഭവുമായോ അനുഭവങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനായുള്ള അന്വേഷണമാണ് അന്വേണാത്മക പഠന രീതി

അന്വേഷണാത്മക രീതിയുടെ മികവുകൾ :-

  • സ്വന്തം അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും അറിവു നേടുന്നു
  • പ്രശ്ന പരിഹരണത്തിൽ ആനന്ദമനുഭവിക്കുന്നു.
  • സ്വന്തമായി കൽപ്പിക്കുന്ന വിധിയിൽ (ജഡ്ജ്മെന്റ്) വിശ്വസിക്കുന്നു 
  • തെറ്റിനെ ഭയപ്പെടുന്നില്ല 
  • കാഴ്ചപ്പാടിൽ അയവുണ്ടാകുന്നു 
  • എല്ലാ ചോദ്യങ്ങൾക്കും അന്തിമ ഉത്തരം വേണമെന്ന് ശഠിക്കുന്നില്ല
  • ഉത്തരത്തോടൊപ്പം കടന്നുപോയ പ്രക്രിയയും പ്രധാനമാണ്. ഇത് തുടർ പഠനത്തെ സഹായിക്കും.
  • സ്വയം പഠനത്തിന്റെ രീതിശാസ്ത്രം തിരിച്ചറിയുന്നു.

Related Questions:

which one of the following is a type of implicit memory
ഡിസ്കാല്കുലിയ എന്നാൽ :

Which of the following are not measure of creativity

  1. Minnesota tests of creative thinking
  2. Guilford divergent thinking instruments
  3. Wallach and Kogam creativity instruments
  4. all of thee above
    ഡിസ്കാൽക്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    According to Howard Gardner multiple intelligence theory journalist possess

    1. Interpersonal Intelligence
    2. Linguistic Intelligence
    3. Spatial Intelligence
    4. Kinesthetic Intelligence