Challenger App

No.1 PSC Learning App

1M+ Downloads
ഹോളിങ്ങ് വർത്ത് കൗമാര കാലഘട്ടത്തെ വിശേഷിപ്പിച്ചത് :

Aജീവിതത്തിന്റെ വസന്തം

Bഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം

Cപരിവർത്തനത്തിന്റെ കാലം

Dതാൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Answer:

D. താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Read Explanation:

കൗമാരം – വിശേഷണങ്ങൾ

  • കൗമാര പ്രായക്കാർ സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്ര്യ വ്യക്തികളായി മാറാൻ വേണ്ടി കുടുംബത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന കാലമാണിത്. ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, പലരും ലഹരിക്ക് അടിമപ്പെടുന്നു. ഇക്കാരണത്താൽ ഈ കാലഘട്ടത്ത ‘താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം’ (The period of temporary insanity) എന്ന് ഹോളിങ്ങ് വർത്ത് വിശേഷിപ്പിച്ചു.
  • ‘ജീവിതത്തിന്റെ വസന്തം'ജോൺ കീറ്റ്സ് 
  • ‘ഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം’ (Period of stress and strain) എന്നും, ‘ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും’ (Storm and Strife) കാലം എന്നും വിശേഷിപ്പിച്ചത് - സ്റ്റാൻലി ഹാൾ (Stanley Hall).
  • ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള ഈ ഘട്ടത്തിൽ, ശാരീരികമായ ഗുണ വിശേഷങ്ങളിൽ മാത്രമല്ല, സാമൂഹികവും വൈകാരികവും, മാനസികവുമായ എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുന്നു. അതിനാൽ, ഈ ഘട്ടത്തെ ‘പരിവർത്തനത്തിന്റെ കാലം’ (Period of transition) എന്ന് പറയ്യപ്പെടുന്നു.

Related Questions:

ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
കൗമാരം ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിൻ്റെയും കാലം, ക്ഷോഭത്തിൻറെയും സ്പർദ്ധയുടേയും കാലം എന്ന് പ്രസ്താവിച്ചത് ആരാണ് ?
ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?
നല്ല കുട്ടി എന്ന് പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് ?