App Logo

No.1 PSC Learning App

1M+ Downloads
നെപ്പോളിയൻ്റെ പോർച്ചുഗൽ അധിനിവേശം ലാറ്റിനമേരിക്കൻ വിപ്ലവത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?

Aലാറ്റിനമേരിക്കയിലെ സ്പാനിഷ് കൊളോണിയൽ ഭരണത്തെ ശക്തിപ്പെടുത്തി.

Bബ്രസീലിനെ പോർച്ചുഗീസിന്റെ വെറുമൊരു കോളനി എന്ന പദവിയിൽ നിന്ന് സാമ്രാജ്യത്തിൻ്റെ ആസ്ഥാനമാക്കി മാറ്റി.

Cയൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചു

Dനെപ്പോളിയൻ്റെ പോർച്ചുഗൽ അധിനിവേശം ലാറ്റിനമേരിക്കൻ വിപ്ലവത്തെ സ്വാധീനിച്ചിരുന്നില്ല

Answer:

B. ബ്രസീലിനെ പോർച്ചുഗീസിന്റെ വെറുമൊരു കോളനി എന്ന പദവിയിൽ നിന്ന് സാമ്രാജ്യത്തിൻ്റെ ആസ്ഥാനമാക്കി മാറ്റി.

Read Explanation:

  • ലാറ്റിനമേരിക്കൻ വിപ്ലവത്തെ പരോക്ഷമായി എന്നാൽ നിർണ്ണായകമയി സ്വാധീനിച്ച ഒന്നായിരുന്നു നെപ്പോളിയൻ ബോണപാർട്ടിൻ്റെ പോർച്ചുഗൽ അധിനിവേശം 
  • 1807-ലാണ്  നെപ്പോളിയൻ പോർച്ചുഗലിന് നേരെ അധിനിവേശം ആരംഭിച്ചത് 
  • ഫ്രഞ്ച് അധിനിവേശ ഭീഷണിയെ അഭിമുഖീകരിച്ച, പോർച്ചുഗീസ് രാജകുടുംബം ഉടൻ തന്നെ ബ്രസീലിലേക്ക് പലായനം ചെയ്തു
  • ആക്കാലത്ത് പോർച്ചുഗലിന്റെ ഒരു കോളനിയായിരുന്നു ബ്രസീൽ 
  • ബ്രസീലിലെ  റിയോ ഡി ജനീറോയിലേക്കുള്ള രാജകീയ ആസ്ഥാനത്തിന്റെ ഈ സ്ഥാനമാറ്റം, ബ്രസീലിനെ പോർച്ചുഗീസിന്റെ വെറുമൊരു  കോളനി എന്ന പദവിയിൽ നിന്ന്  സാമ്രാജ്യത്തിൻ്റെ ആസ്ഥാനമാക്കി മാറ്റി. 
  • ബ്രസീലിലെ പോർച്ചുഗീസ് രാജകൊട്ടാരത്തിൻ്റെ സാന്നിധ്യം പരമ്പരാഗത കൊളോണിയൽ അധികാര ഘടനകളെ ദുർബലപ്പെടുത്തി 
  • ബ്രസീലിലെ രാജകീയ കോടതിയിൽ, പ്രാദേശിക ബ്രസീലിയൻ നേതാക്കൾ കൂടുതൽ അധികാരം നേടുകയും ആഭ്യന്തര കാര്യങ്ങളിൽ സജീവമയായി ഇടപ്പെടുവാനും തുടങ്ങി
  • ഈ സംഭവ വികസങ്ങളാൽ  പരമ്പരാഗത കൊളോണിയൽ ഘടനകൾ തകരുകയും, ലാറ്റിനമേരിക്കയിലുടനീളമുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് കരുത്ത് പകരുകയും ചെയ്തു

Related Questions:

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?
'കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ' നടന്ന വർഷം?
മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?

ചിലിയുടെ മോചനവുമായി ബന്ധപ്പെട്ട സൈനിക മുന്നേറ്റമായ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജനറൽ ജോസ് ഡി സാൻ മാർട്ടിൻ നയിച്ച സൈനിക മുന്നേറ്റം
  2. 500 ഓളം സൈനികരാണ് പങ്കെടുത്തത്
  3. 21 ദിവസമെടുത്താണ് പൂർത്തിയായത്
  4. 1817 ഫെബ്രുവരി 12-ന് ചിലിയിലെ സാൻ്റിയാഗോയ്ക്ക് സമീപം നടന്ന ചക്കാബൂക്കോ യുദ്ധത്തോടെ പര്യവസാനിച്ചു
    ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?