App Logo

No.1 PSC Learning App

1M+ Downloads
ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ കൂടെ ഉണ്ടായിരുന്ന അനുയായികളുടെ എണ്ണമെത്ര ?

A72

B74

C76

D78

Answer:

D. 78

Read Explanation:

  • 1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനം ഗാന്ധിജി യുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

  • ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. ഉപ്പ് ഉണ്ടാക്കുന്നതിന് ഇന്ത്യാക്കാർ നികുതി നൽകേണ്ടിയിരുന്നു.

  • ഈ നികുതി ബ്രിട്ടീഷ് സർക്കാർ ഇരട്ടിയാക്കിയത് ജനരോഷം വർദ്ധിപ്പിച്ചു.

  • അതുകൊണ്ടുതന്നെ ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്ര ക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു.

  • ഈ ഉപ്പുനിയമം ലംഘി ക്കാൻ ഗാന്ധിജി തീരുമാനിച്ചു.

  • 78 അനുയായികളുമായി ഗാന്ധിജി സബർമതി ആശ്രമത്തിൽനിന്ന് യാത്ര പുറപ്പെട്ടു.

  • 375 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നു.

  • 1930 ഏപ്രിൽ 6ന് ഒരു പിടി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമ ലംഘന പ്രക്ഷോഭത്തിന് ഗാന്ധിജി തുടക്കം കുറിച്ചു.

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ 'ഉപ്പ്' നിയമലംഘന സമരത്തിൻ്റെ പ്രതീകമായി മാറി.


Related Questions:

ചൗരി ചൗരാ സംഭവത്തിൽ ജീവൻ നഷ്ട്ടപെട്ട പോലീസുകാരുടെ എണ്ണം :
' നിയമലംഘന പ്രസ്ഥാനം ' തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
' ഇന്ത്യൻ ലിജിയൺ ' എന്ന സംഘടന സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ സ്ഥാപിച്ച വർഷം ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ കൈസർ - എ - ഹിന്ദ് എന്ന പദവി തിരികെ നൽകിയ നേതാവ് ആരാണ് ?
റൗലത്ത് നിയമത്തിനെതിരെ രാജ്യം മുഴുവൻ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത ദിവസം ?