Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹാൻഡ്ബോൾ ഗെയിമിന്റെ ഓരോ ടീമിലും എത്ര അംഗങ്ങൾ ഉണ്ടായിരിക്കും

A7

B5

C6

D8

Answer:

A. 7

Read Explanation:

ഹാൻഡ് ബോൾ

  • കൈകൾ ഉപയോഗിച്ച് ബോൾ പാസ് ചെയ്ത് എതിർ ടീമിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എറിയുന്ന കളിയാണിത്.
  • ഓരോ ടീമിലും 7 കളിക്കാർ വീതം ആണ് ഉണ്ടാവുക.
  • ഒരു സാധാരണ ഹാൻഡ്‌ബോൾ മത്സരം രണ്ടു തവണയായി 30 മിനിറ്റ് നേരമാണ് കളിക്കുക
  • 40 മീറ്റർ നീളവും(131അടി) 20 മീറ്റർ(66അടി) വീതിയുമുള്ള കോർട്ടാണ് ആധുനിക ഹാൻഡ്‌ബോൾ കളിക്കാൻ ഉപയോഗിക്കുന്നത്. 

  • 19ആം നൂറ്റാണ്ടിന്റെ അവസാനം വടക്കൻ യൂറോപ്പിലും ജർമ്മനിയിലുമാണ് ഈ കളി ക്രോഡീകരിച്ചത്.
  • ഹാൻഡ്‌ബോളിന്റെ ആധുനിക നിയമങ്ങൾ പ്രസിദ്ധീകരിച്ചത് 1917ൽ ജർമ്മിനിയിൽ ആണ്.
  • 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സിലാണ് ഇൻഡോർ ഇനത്തിൽ ആദ്യമായി ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം നടന്നത്.
  • 1976ലെ ഒളിമ്പിക്‌സിലാണ് ആദ്യമായി വനിതാ ഹാൻഡ്‌ബോൾ ഉൾപ്പെടുത്തിയത്

Related Questions:

2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?
12-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം
' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2021 ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ അത്ലറ്റ് ആരാണ് ?
Copa America Cup related to which games ?