ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്ധർ എത്രവിധമായി തരം തിരിച്ചിരിക്കുന്നു ?Aഅഞ്ച് വിധംBനാല് വിധംCമൂന്ന് വിധംDരണ്ട് വിധംAnswer: C. മൂന്ന് വിധം Read Explanation: ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന വിചാരങ്ങളും ആശയങ്ങളും മറ്റൊരു വ്യക്തിയിലേക്ക്പകർന്നു നൽകുന്ന പ്രക്രിയെയാണ് ആശയവിനിമയം/ആശയസംവേദനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും ഭൗതികവുമായ പുരോഗതിയ്ക്ക് ഇത്തരംആശയവിനിമയങ്ങൾ ആവശ്യമാണ്.ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്ധർ മൂന്നായി തരം തിരിച്ചിട്ടുണ്ട്.(1) അക്ഷരവിദ്യയും അച്ചടിയും കണ്ടുപിടിക്കുന്നതിനു മുമ്പുള്ള വാമൊഴിഘട്ടം(2) അക്ഷരവിദ്യയും അച്ചടിയും പ്രചാരത്തിലായ വരമൊഴിഘട്ടം.(3) വാമൊഴിയുടേയും വരമൊഴിയുടേയും ശക്തിചൈതന്യങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുളള ആധുനിക ഇലക്ട്രോണിക് ഘട്ടം. Read more in App