Challenger App

No.1 PSC Learning App

1M+ Downloads
ആഗ്നേയ ശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?

A2

B3

C7

D9

Answer:

A. 2

Read Explanation:

  • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ്‌ ആഗ്നേയ ശില (igneous rock).
  • ഉരുകിയ ശിലാദ്രവം തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
  • ഉത്ഭവത്തിൻ്റെ അടിസ്ഥാനത്തിൽ ആഗ്നേയ ശിലകളെ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.
  • ഭൂമിയുടെ ഉപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് ഉണ്ടാവുന്ന ആഗ്നേയ ശിലകൾ ബാഹ്യ ജാത ശിലകൾ എന്നറിയപ്പെടുന്നു.
  • ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി  ലാവ  തണുത്തുറഞ്ഞു ഉണ്ടാകുന്ന ആഗ്നേയ ശിലകൾ അന്തർവേധ ശിലകൾ എന്നറിയപ്പെടുന്നു.

Related Questions:

'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം' പ്രകടിപ്പിക്കുന്ന ധാതു ഇവയിൽ ഏതാണ് ?

ഉത്തരപർവ്വത മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

  1. ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് ഹിമാലയം, ഹിമാലയം, പൂർവ്വാചൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
  2. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക്, ഹിമാചൽ, ഹിമാദ്രി എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
  3. എവറസ്റ്റ് പോലുള്ള വമ്പൻ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് സിവാലിക്കിലാണ്.
  4. നാഗാ, ഖാസി-ഗാരോ കുന്നുകൾ പൂർവ്വാചലിൽ സ്ഥിതിചെയ്യുന്നു
    ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വ്യാപ്തിയിൽ കാണപ്പെടുന്ന മേഖല
    ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?

    നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

    • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
    • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
    • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.