'തദ്ധിതം' എത്ര വിധം ?
Aഒന്ന്
Bനാല്
Cഅഞ്ച്
Dരണ്ട്
Answer:
B. നാല്
Read Explanation:
നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ പുതിയൊരു നാമം ഉണ്ടാക്കിയെടുക്കുന്നതിനെയാണ് തദ്ധിതം എന്ന് പറയുന്നത്. കേരളപാണിനീയപ്രകാരം തദ്ധിതങ്ങൾ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു:
തന്മാത്രാ തദ്ധിതം (ഉദാഹരണം: പുതുമ, അടിമത്തം)
തദ്വത് തദ്ധിതം (ഉദാഹരണം: തെക്കൻ, കൊമ്പൻ)
നാമനിർമ്മായി തദ്ധിതം (ഉദാഹരണം: കണ്ടവൻ)
പൂരണി തദ്ധിതം (ഉദാഹരണം: ഒന്നാം, ഒന്നാമൻ)
