Challenger App

No.1 PSC Learning App

1M+ Downloads
നാം വിജയക്കൊടി ഉയർത്തേണ്ടത് എങ്ങനെയാണ് ?.

ഇന്നലത്തെയിരപ്പാളികളല്ല നാ,-മിന്നു ശമത്താൽപ്പൊരും പടയാളികൾ പൊക്കിപ്പിടിച്ചുകഴിഞ്ഞു നാം സ്വാതന്ത്യ-പുഷ്കരത്തോളം സ്വരാജ്യപതാകയെ ഇക്കൈകളറ്ററ്റുവീണാലുമിങ്ങിതു നില്ക്കേണമെള്ളിടതാഴാതനാരതം, വങ്കൊടിക്കൂറയൊരങ്കമാം ചക്രമേ, നിങ്കുട്ടർ നീട്ടിയ വെൺപഞ്ഞിനൂലുകൾ, നീരറ്റ തൊണ്ടകൾക്കെല്ലാം നറും ക്ഷീര-ധാരകളാകേഴുലക്ഷമൂരിങ്കലും! സത്ത്വഗുണത്താൽപ്പുലർത്തുക വെൺമയെ ബ്ദാനുകമ്പയാൽപ്പച്ചനിറത്തെയും; ഇന്ത്യക്കൊടിതൻ തുടുപ്പിനോ, തൂകാവു നിസ്തർക്കമായ് നാം സ്വജീവരക്തത്തെയും! നേരേമറിച്ചു, പരപ്രാണവായുവാൽ പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ വൈരമില്ലുണ്ടയായ് സ്നേഹമാണി, ന്ത്യതൻ പീരങ്കിയിൽ നിറപ്പിപ്പതസ്മദ് ഗുരു.

Aഅഹിംസയിലൂന്നിയ പോരാട്ടത്തി ലൂടെ

Bഅന്യരുടെ ജീവരക്തംകൊണ്ട്

Cഅടിമകളായി യാചിച്ചുകൊണ്ട്

Dരക്തരൂക്ഷിതമായ സമരത്തിലൂടെ

Answer:

A. അഹിംസയിലൂന്നിയ പോരാട്ടത്തി ലൂടെ

Read Explanation:

കവിതയുടെ അവസാന ഭാഗത്തിലെ വരികൾ ഈ ആശയത്തെ വ്യക്തമാക്കുന്നു:

"വൈരമില്ലുണ്ടയായ് സ്നേഹമാണി, ന്ത്യതൻ പീരങ്കിയിൽ നിറപ്പിപ്പതസ്മദ് ഗുരു. നേരേമറിച്ചു, പരപ്രാണവായുവാൽ പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ"

  • വൈരമില്ലുണ്ടയായ് സ്നേഹമാണി, ന്ത്യതൻ പീരങ്കിയിൽ നിറപ്പിപ്പതസ്മദ് ഗുരു: ഇവിടെ കവി പറയുന്നത്, വെടിയുണ്ടയായി ഉപയോഗിക്കേണ്ടത് ശത്രുതയെയല്ല, മറിച്ച് സ്നേഹത്തെയാണ് എന്നാണ്. ഇത് അഹിംസ എന്ന തത്വത്തെയാണ് സൂചിപ്പിക്കുന്നത്.

  • നേരേമറിച്ചു, പരപ്രാണവായുവാൽ പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ: മറ്റൊരു ജീവിയെ കൊന്നുകൊണ്ട്, അഥവാ അവരുടെ ജീവവായു എടുത്തുകൊണ്ട് വിജയക്കൊടി ഉയർത്താൻ നമ്മൾ ശ്രമിക്കില്ല എന്ന് ഈ വരികൾ പറയുന്നു.

ഈ വരികളിൽ നിന്ന് വ്യക്തമാകുന്നത്, രക്തരൂക്ഷിതമായ സമരത്തിലൂടെയല്ല, മറിച്ച് സ്നേഹത്തിലും അഹിംസയിലും അധിഷ്ഠിതമായ പോരാട്ടത്തിലൂടെയാണ് വിജയം നേടേണ്ടത് എന്നാണ് കവി പറയുന്നത്.


Related Questions:

"അന്യനാടുകൾ കണ്ടു നിർലോഭം സ്തുതിച്ചാലേ, സ്വന്തമാം കലപോലും നമ്മൾ കൊണ്ടാടു പാ' എന്ന വരികളിലൂടെ കവി വ്യക്തമാക്കുന്നത് എന്ത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇ. സന്തോഷ് കുമാറിന്റെ കൃതി അല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ "വീണപൂവി'ൽ ഉൾ പ്പെടാത്തതേത് ?
“സഞ്ചിയും തൂക്കി നടപ്പൂ ഞാൻ കങ്കാരുവമ്മച്ചിയെപ്പോലെ എന്താണിതിനുള്ളിലെന്നു ചോദിക്കേണ്ട; - "സഞ്ചിത സംസ്കാര' മെന്നില്ലേ !'' ആരുടെ വരികൾ ?
കവിതയിലെ ഓർമ്മകളിൽ പെടാത്തത് ഏത് ?