Challenger App

No.1 PSC Learning App

1M+ Downloads
കൃഷി ചെയ്യുന്ന സമതല പ്രദേശങ്ങളെ വിശേഷിപ്പിച്ചിരുന്നതെങ്ങനെ ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 41 മുതൽ 45 വരെ ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. തമിഴകത്തിലെ പ്രാചീന ഭൂവിഭാഗങ്ങൾ കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ, പാല എന്നിവയാണ്. അവയെ അഞ്ചു തിണൈകൾ എന്നാണ് വിളിക്കുന്നത്. കുറിഞ്ചി മലകളും മുല്ലൈ ഉയർന്ന പുൽത്തകിടി പ്രദേശങ്ങളും മരുതം കൃഷി ചെയ്യുന്ന സമതല പ്രദേശവും നെയ്തൽ കടൽത്തീരവുമാണ്. പാലൈ തരിശായ, വരണ്ട, ഭൂഭാഗമാണ്. മറ്റു നാലു ഭൂഭാഗങ്ങളും പാലയായി മാറാം. തമിഴ് ഭൂവിഭജനം ഭൂപ്രകൃതിയുടെ പ്രത്യേകതകളനുസരിച്ചു മാത്രമല്ല, സമൂഹജീവിതവും പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധമാശ്രയിച്ചുമായിരുന്നു. കുറിഞ്ചി നിവാസികൾ വേടരാണ്; മുല്ലൈയിൽ ഇടയർ ജീവിക്കുന്നു; മരുതം കൃഷിക്കാരുടെ നാടാണ്; നെയ്തലിൽ മുക്കുവർ താമസിക്കുന്നു; പാലൈയിൽ മറവരും കൊള്ളക്കാരുമാണുള്ളത്.

Aമരുതം

Bമുല്ലൈ

Cപാലൈ

Dകുറിഞ്ചി

Answer:

A. മരുതം

Read Explanation:

കൃഷി ചെയ്യുന്ന സമതല പ്രദേശങ്ങളെ "മരുതം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഈ വാക്ക് പുരാതന തമിഴ് സാഹിത്യത്തിൽ കൃഷിഭൂമിയെയും അതിന്റെ പരിസരപ്രദേശങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. മരുതം എന്നത് സമൃദ്ധിയുടെയും വളർച്ചയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.


Related Questions:

ലേഖകന്റെ നാദശാല എന്ന പ്രയോഗം കവിതയിലെ ഏതു ബിംബത്തെ സൂചിപ്പിക്കുന്നതാണ് ?
'കണ്ണിൻ്റെ കലയാണ് കവിത' എന്ന നിരീക്ഷണത്തിന്റെ പൊരുളെന്ത് ?
കെ. സരസ്വതിയമ്മ കഥാരചനയിൽ ഏർപ്പെട്ട കാലത്തിന്റെ സവിശേഷത യായി പറയുന്നത് എന്ത് ?
തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിൽ പ്രമേയമാകുന്ന കവിയാര് ?
കേരള ചരിത്രത്ത സ്ത്രീപക്ഷ വീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതലുണ്ടായത് ഏത് കാലഘട്ടത്തിൽ ?