Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .

Aആൽക്കെയ്ൻ

Bആൽകീൻ

Cആൽകൈൻ

Dഇതൊന്നുമല്ല

Answer:

A. ആൽക്കെയ്ൻ

Read Explanation:

ആൽക്കെയ്ൻ 

  • കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ 
  • ആൽക്കെയ്നുകളുടെ പൊതു സമവാക്യം - C n H (2n +2 )
  • ആൽക്കെയ്നില് ' n ' കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിൽ അതിൽ ഉണ്ടായിരിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങൾ - 2n + 2 
  • ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജതകളും ഏകബന്ധനം വഴി പൂർത്തീകരിക്കുന്നതിനാൽ ഇവ അറിയപ്പെടുന്നത് - പൂരിതഹൈഡ്രോകാർബൺ 
  • ആൽക്കെയ്നുകളിൽ  അടുത്തടുത്ത രണ്ടംഗങ്ങൾ തമ്മിൽ ഒരു പൊതുവാക്യം ഉപയോഗിച്ച് സൂചിപ്പിക്കാവുന്ന സംയുക്തങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് - ഹോമോലോഗസ് സീരീസ് 
  • ഈ സീരീസിലെ അംഗങ്ങൾ ഭൌതിക ഗുണങ്ങളിൽ വ്യതിയാനം കാണിക്കുകയും ,രാസഗുണങ്ങളിൽ സാമ്യം കാണിക്കുകയും  ചെയ്യുന്നു 

Related Questions:

സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ദ്വിബന്ധനം/തിബന്ധനം ഉള്ള അപൂ രിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തന ങ്ങളാണ്?
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഏത് അമിനോ ആസിഡിന്റെ സോഡിയം ലവണമാണ്?
മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെ പൊതുവായി അറിയപ്പെടുന്ന പേര്?
ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?