Challenger App

No.1 PSC Learning App

1M+ Downloads

തിരിച്ചറിയുക :

  • ഏപ്രിൽ, മെയ് മാസങ്ങളിൽ സൂര്യന്റെ നേർരേഖയിലുള്ള രശ്മികൾ ഉത്തരായനരേഖയ്ക്ക് നേർമുകളിൽ ആയിരിക്കുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കുള്ള വിസ്തൃതമായ കരഭാഗം അതിയായി ചൂടുപിടിക്കുന്നു. 

  • ഇത് ഉപഭൂഖണ്ഡത്തിൻറെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തീവ്രമായ ന്യൂനമർദം രൂപപ്പെടുന്നതിന് കാരണമാകുന്നു.

  • ഇതേസമയം ജലം സാവധാനം ചൂടാകുന്നതിനാൽ കരകൾക്ക് തെക്കുള്ള ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഉച്ചമർദമായിരിക്കും. 

  • ന്യൂനമർദ്ദകേന്ദ്രങ്ങൾ മധ്യരേഖയ്ക്കപ്പുറത്തേക്ക് തെക്കുകിഴക്കൻ വാണിജ്യവാതങ്ങളെ ആകർഷിക്കുന്നു.

  • ഈ സാഹചര്യങ്ങൾ ITCZ വടക്കോട്ട് മാറുന്നതിന് സഹായകമാകുന്നു. 

  • തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ മധ്യരേഖ മറികടക്കുമ്പോൾ ദിശാവ്യതിയാനം സംഭവിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നു. 

Aതെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Bവടക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Cവടക്ക് കിഴക്കൻ മൺസൂൺ കാറ്റുകൾ

Dഇന്ത്യയിലെ തെക്ക് നിന്നുള്ള തീരവാതങ്ങൾ

Answer:

A. തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ

Read Explanation:

മൺസൂണിന്റെ ആരംഭം (Onset of the Monsoon)

  • ഏപ്രിൽ, മെയ് മാസങ്ങളിൽ സൂര്യന്റെ നേർരേഖയിലുള്ള രശ്മികൾ ഉത്തരായനരേഖയ്ക്ക് നേർമുകളിൽ ആയിരിക്കുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കുള്ള വിസ്തൃതമായ കരഭാഗം അതിയായി ചൂടുപിടിക്കുന്നു. 

  • ഇത് ഉപഭൂഖണ്ഡത്തിൻറെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തീവ്രമായ ന്യൂനമർദം രൂപപ്പെടുന്നതിന് കാരണമാകുന്നു.

  • ഇതേസമയം ജലം സാവധാനം ചൂടാകുന്നതിനാൽ കരകൾക്ക് തെക്കുള്ള ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഉച്ചമർദമായിരിക്കും. 

  • ന്യൂനമർദ്ദകേന്ദ്രങ്ങൾ മധ്യരേഖയ്ക്കപ്പുറത്തേക്ക് തെക്കുകിഴക്കൻ വാണിജ്യവാതങ്ങളെ ആകർഷിക്കുന്നു.

  • ഈ സാഹചര്യങ്ങൾ ITCZ വടക്കോട്ട് മാറുന്നതിന് സഹായകമാകുന്നു. 

  • തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ മധ്യരേഖ മറികടക്കുമ്പോൾ ദിശാവ്യതിയാനം സംഭവിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നു. 

  • ഇവയാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ എന്നറിയപ്പെടുന്നത്.

  • ഈ സമയത്തോടെ പശ്ചിമ ജെറ്റ്പ്രവാഹങ്ങൾ ഇന്ത്യൻ ഭാഗത്തു നിന്നും പിൻവാങ്ങുന്നു. 

  • ITCZ-ൻ്റെ വടക്കോട്ടുള്ള മാറ്റവും ഉത്തരേന്ത്യൻ സമതലങ്ങളിൽനിന്നുള്ള ജെറ്റ് പ്രവാഹങ്ങളുടെ പിൻമാറ്റവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു .

  • ITCZ എന്നത് ഒരു ന്യൂനമർദ്ദമേഖലയായതിനാൽ ഇവ വിവിധ ദിശകളിൽനിന്നുമുള്ള കാറ്റുകളെ ആകർഷിക്കുന്നു. 

  • ദക്ഷിണാർധഗോളത്തിൽനിന്നും ഉഷ്ണമേഖലാ സമുദ്രവായു സഞ്ചയം (Maritime Tropical Air Mass (MT)) ഭൂമധ്യരേഖ കടക്കുന്നതോടുകൂടി തെക്കുപടിഞ്ഞാറൻ കാറ്റായി ഈ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്നു.

  •  ആർദ്രതയാർന്ന ഈ വായുപ്രവാഹമാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്നത്.

Related Questions:

Choose the correct statement(s) regarding the temperature changes during the monsoon.

  1. There is a temperature increase between mid-June and mid-July.

  2. There is a temperature decrease between mid-June and mid-July.

The Season of Retreating Monsoon occurs during which of the following months in India?

Consider the statements about the monsoon branches.

  1. The South-West Monsoon blows in two branches: the Arabian Sea branch and the Bay of Bengal branch.

  2. The Arabian Sea branch provides rain to the North Indian plains at the foothills of the Himalayas.

  3. The Arabian Sea branch causes widespread rainfall on the western coast of the Western Ghats.

Which of the above is/are correct?

Which region receives its highest rainfall during the retreating monsoon season?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?