Challenger App

No.1 PSC Learning App

1M+ Downloads
പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :

Aസ്വാംശീകരണം → ദഹനം → ആഗിരണം → ആഹാരസ്വീകരണം

Bആഹാരസ്വീകരണം → സ്വാംശീകരണം → ദഹനം → ആഗിരണം

Cദഹനം → ആഗിരണം → ആഹാരസ്വീകരണം - സ്വാംശീകരണം

Dആഹാരസ്വീകരണം → ദഹനം - ആഗിരണം → സ്വാംശീകരണം

Answer:

D. ആഹാരസ്വീകരണം → ദഹനം - ആഗിരണം → സ്വാംശീകരണം

Read Explanation:

Note:

  • പോഷണ പ്രക്രിയയിലെ ആദ്യഘട്ടമാണ് ആഹാരസ്വീകരണം (Ingestion).
  • ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം (Digestion).
  • ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ ആഗിരണം (Absorption).
  • ആഗിരണം ചെയ്യപ്പെട്ട ആഹാര ഘടകങ്ങൾ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയയാണ് സ്വാംശീകരണം (Assimilation).
  • ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും, ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ, ശരീരം പുറന്തള്ളുന്ന പ്രക്രിയയാണ് വിസർജനം (Excretion).

Related Questions:

ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?
അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ അറിയപ്പെടുന്നത് .... ?
വായുടെ മുൻവശത്തായി താഴെയും, മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ, എതാണ് ?
കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും, മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ അറിയപ്പെടുന്നത് ?
വൻകുടലിന്റെ ഏകദേശ നീളം എത്ര ?