Challenger App

No.1 PSC Learning App

1M+ Downloads

ഉൽപ്പരിവർത്തന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ജീവികളിലെ ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
  2. വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു
  3. ലാമർക്ക് ആണ് ഉൽപ്പരിവർത്തന സിദ്ധാന്തം വിശദീകരിച്ചത്

    A2 മാത്രം

    B2, 3

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ഉൽപ്പരിവർത്തന സിദ്ധാന്തം

    • ജീവികളിലെ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്.
    • ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
    • ഇങ്ങനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉൽപ്പരിവർത്തന സിദ്ധാന്തം.
    • ഇത് ആവിഷ്‌കരിച്ചത് ഹ്യൂഗോ ഡീഫ്രീസ് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ്.
    • വ്യതിയാനങ്ങൾക്കു നിദാനമായ ഉൽപ്പരിവർത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

    Related Questions:

    ഏതാണ് രാസപരിണാമ സിദ്ധാന്തമായി മാറുന്നത് ?
    The golden age of reptiles is:
    രാസപരിണാമ സിദ്ധാന്ത പ്രകാരം ആദിമ ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ്റെ അളവ് എത്ര ശതമാനം ആയിരുന്നു ?
    മനുഷ്യ ജനസംഖ്യ വർദ്ധിക്കുന്നതിന് അനുപാതികമായി ഭക്ഷ്യോത്പാദനം വർദ്ധിക്കുന്നില്ല. ഭക്ഷ്യദൗർലഭ്യവും രോഗവും പട്ടിണിയും അതിജീവനത്തിനുള്ള മത്സരം ഉണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടിയ സാമ്പത്തിക വിദഗ്ദ്ധൻ ആരാണ് ?

    യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

    1.പ്രോട്ടീന്‍ 

    2.ഫാറ്റി ആസിഡ് 

    3.അമിനോആസിഡ് 

    4.ഗ്ലൂക്കോസ്