Question:

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :

Aദേശീയ ജല ദൗത്യം

Bദേശീയ സൗരോർജ ദൗത്യം

Cഹരിത ഇന്ത്യയ്ക്കുള്ള ദേശീയ ദൗത്യം

Dദേശീയ പുനരുല്പാദക ഊർജ ദൗത്യം

Answer:

D. ദേശീയ പുനരുല്പാദക ഊർജ ദൗത്യം

Explanation:

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങൾ : • ദേശീയ സോളാർ മിഷൻ • മെച്ചപ്പെട്ട ഊർജ കാര്യക്ഷമതയ്ക്കുള്ള ദേശീയ ദൗത്യം • സുസ്ഥിര ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ദേശീയ ദൗത്യം • ദേശീയ ജല ദൗത്യം • ഹരിത ഇന്ത്യയ്ക്കുള്ള ദേശീയ ദൗത്യം • ഹിമാലയൻ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിനുള്ള ദേശീയ ദൗത്യം • ദേശീയ സുസ്ഥിര കൃഷി ദൗത്യം • കാലാവസ്ഥാ വ്യതിയാനത്തിൻറെ അറിവുകളെ സംബന്ധിച്ച ദേശീയ ദൗത്യം.


Related Questions:

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?

"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന്  നൽകിയ പേര് സയൻസ് ,

ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം