Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.

Aപള്ളിവാസല്‍

Bചെങ്കുളം

Cഇടമലയാര്‍

Dഷോളയാര്‍

Answer:

D. ഷോളയാര്‍

Read Explanation:

  • തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതിയാണ് ഷോളയാര്‍

  • ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് 

  • 1966 മെയ് 9 നു പദ്ധതി  നിലവിൽ വന്നു.

  • 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. 

ഇടുക്കി ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ

  • ഇടുക്കി ജലവൈദ്യുത പദ്ധതി - കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ ചേർന്നതാണ് ഈ പദ്ധതി.

  • ചെങ്കുളം - മുതിരപ്പുഴ നദിയിലാണ് ഈ പദ്ധതി.

  • പള്ളിവാസൽ - കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് ഇത്.

  • ലോവർ പെരിയാർ - പെരിയാർ നദിയിലെ മറ്റൊരു പ്രധാന പദ്ധതിയാണിത്.

  • മാട്ടുപ്പെട്ടി - മാട്ടുപ്പെട്ടി അണക്കെട്ടിനെ ആശ്രയിച്ചുള്ള പദ്ധതി.

  • നേര്യമംഗലം - പെരിയാർ നദിയിലാണ് ഈ പദ്ധതി.

  • കുത്തുങ്കൽ - പെരിയാർ നദിയിലെ തന്നെ ഒരു ചെറിയ പദ്ധതി.


Related Questions:

കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
KSEB Battery Energy Storage System (BESS) സംവിധാനത്തോട് കൂടിയ ആദ്യത്തെ ഹൈബ്രിഡ് സൗരോർജ്ജ പാർക്ക് കേരളത്തിൽ സ്ഥാപിക്കുന്നത് ?
രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?
മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?