Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ

  • ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.

Aഉപോഷ്ണ ഉച്ചമർദ്ദ മേഖല

Bഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

D. ഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഉപധ്രുവീയ ന്യൂനമർദ്ദ മേഖല (Subpolar Low Pressure Belt)

  • ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ

  • ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.

  • തണുത്തവായു ഭൂമിയോട് ചേർന്ന് നിലകൊള്ളുമെങ്കിലും ഭൂമിയുടെ ഭ്രമണം മൂലം ഈ വായു ശക്തമായി ചുഴറ്റി എറിയപ്പെടുന്നു.

  • ഇതുമൂലം ഉപധ്രുവീയ മേഖലയിൽ സദാ ന്യൂനമർദ്ദത്തിന് കാരണമാകുന്നു.

  • ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം കൊറിയോലിസ് ബലം.


Related Questions:

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം ?

അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമേത് ?

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?
Ozone depletion in the stratosphere layer of the atmosphere is responsible for which of the following?