Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല

  • വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല

  • അതികഠിനമായ തണുപ്പിൽ അവിടുത്തെ വായു തണുക്കുന്നതിനാൽ ഈ മേഖലയിൽ സദാ ഉച്ചമർദ്ദമായിരിക്കും.

Aധ്രുവീയ ഉച്ചമർദ്ദമേഖല

Bഉപോഷ്ണ ഉച്ചമർദ്ദ മേഖല

Cഉപ ധ്രുവീയ ന്യൂനമർദ്ദ മേഖല

Dമധ്യരേഖാ ന്യൂനമർദ്ദ മേഖല

Answer:

A. ധ്രുവീയ ഉച്ചമർദ്ദമേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ധ്രുവീയ ഉച്ചമർദ്ദമേഖല (Polar High Pressure Belt)

  • ധ്രുവപ്രദേശത്ത് അനുഭവപ്പെടുന്ന മർദ്ദമേഖല ധ്രുവീയ ഉച്ചമർദ്ദമേഖല

  • ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല ധ്രുവീയ ഉച്ചമർദ്ദമേഖല

  • വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല ധ്രുവീയ ഉച്ചമർദ്ദ മേഖല

  • ധ്രുവങ്ങളിലെ അതികഠിനമായ തണുപ്പിൽ അവിടുത്തെ വായു തണുക്കുന്നതിനാൽ ഈ മേഖലയിൽ സദാ ഉച്ചമർദ്ദമായിരിക്കും.


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിൽ മൂന്നാമത് ഏറ്റവും കുടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?
Climatic changes occur only in?
ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?
ഹൈഡ്രജൻ ,ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല ?
നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?