Challenger App

No.1 PSC Learning App

1M+ Downloads

മിഖായേൽ ഗോർബച്ചേവിന്റെ ഭരണപരമായ നടപടികൾ സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ താഴെ തന്നിട്ടുള്ളവയിൽ നിന്ന് കണ്ടെത്തുക:

  1. അടിസ്ഥാനതത്ത്വത്തില്‍ നിന്നുള്ള വ്യതിചലനം
  2. സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പരാജയം
  3. .പ്രതിരോധത്തിന് കുറഞ്ഞ പ്രാധാന്യം
  4. രാഷ്ട്രീയ രംഗത്ത് തുറന്ന സമീപനം നടപ്പിലാക്കുന്നതിനായി ഗോർബച്ചേവ് കൊണ്ടുവന്ന ഭരണപരിഷ്കാരമായ ഗ്ലാസ് നോസ്ത് എന്ന ആശയം 

    Aiv മാത്രം

    Bi മാത്രം

    Cഎല്ലാം

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    സോവിയറ്റ് യൂണിയൻറെ തകർച്ച

    • സോവിയറ്റ് യൂണിയൻ ശിഥിലമായ വർഷം 1991
    • 1985 ൽ അധികാരത്തിലെത്തിയ മിഖായേൽ ഗോർബച്ചേവിന്റെ ഭരണ പരിഷ്ക്കാരങ്ങൾ സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്കു കാരണമായി. 

    സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ :

    • അടിസ്ഥാനതത്ത്വത്തില്‍ നിന്നുള്ള വ്യതിചലനം
    • സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പരാജയം
    • പ്രതിരോധത്തിന് അമിത പ്രാധാന്യം
    • ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും
    • രാഷ്ട്രീയ രംഗത്ത് തുറന്ന സമീപനം നടപ്പിലാക്കുന്നതിനായി ഗോർബച്ചേവ് കൊണ്ടുവന്ന ഭരണപരിഷ്കാരമായ ഗ്ലാസ് നോസ്ത് എന്ന ആശയം 
    •  ഉത്പാദന മേഖലയിലെ രാഷ്ട്രത്തിന്റെ നിയന്ത്രണം അവസാനിപ്പിച്ചുകൊണ്ട് കേന്ദ്രീകൃത ആസൂത്രണത്തിൽ ഇളവ് വരുത്തിയ പെരിസ്ട്രോയിക്ക എന്ന ആശയം.

    Related Questions:

    സോവിയറ്റ് യൂണിയൻറെ തകർച്ചയുമായി ബന്ധപ്പെട്ട് ഗോർബച്ചേവ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച വർഷം ?
    Which Soviet leader introduced glasnost and perestroika in the Soviet Union?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

    1.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷങ്ങളും നയതന്ത്രയുദ്ധങ്ങളും ആണ് ശീതസമരം.

    2.ആശയ പരമായ ഭിന്നതയും രാഷ്ട്രീയ അവിശ്വാസവുമാണ് ശീത സമരത്തിന്റെ അടിസ്ഥാനം.

    ശീതസമരത്തിൻ്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകളിൽ പെടാത്തത് ഏത് ?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.

    2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ്  (SALT) കരാർ ഒപ്പുവച്ചു.