Challenger App

No.1 PSC Learning App

1M+ Downloads

സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.

1. പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.

2. ഏകദേശം 40 കി. മീ. വീതിയുണ്ട്.

3. ഇതിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.

Aതൃശൂർ - കാഞ്ഞങ്ങാട് സമതലം

Bപാലക്കാട് ചുരം

Cഎറണാകുളം - തിരുവനന്തപുരം റോളിങ് സമതലം

Dതീരസമതലം

Answer:

B. പാലക്കാട് ചുരം

Read Explanation:

പാലക്കാട് ചുരം

  • പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത

  • വീതി - ഏകദേശം 40 കി. മീ.

  • ഈ ചുരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.

  • കോയമ്പത്തൂരിനേയും പാലക്കാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

  • നീലഗിരി കുന്നുകൾക്കും ആനമലക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം

  • N.H.544 , ഷൊർണ്ണൂർ-ജോളാർപേട്ടൈ റെയിൽ പാത തുടങ്ങിയ പ്രധാന പാതകൾ ഈ ചുരത്തിലൂടെ കടന്നു പോകുന്നു

  • സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 140 മീറ്റർ (460 അടി) മാത്രമാണ് ഇതിന്റെ ശരാശരി ഉയരം.

  • പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി - ഭാരതപ്പുഴ


Related Questions:

വയനാട് ചുരം ഏത് ജില്ലയിലാണ് ?

കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങൾ പരിഗണിക്കുക.

  1. താമരശ്ശേരി ചുരം 
  2. അച്ചൻകോവിൽ ചുരം 
  3. കമ്പം ചുരം 
  4. ആറമ്പാടി ചുരം

വടക്ക് നിന്ന് തെക്ക് വരെയുള്ള അവയുടെ സ്ഥാനത്തിന്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ് ?

Perambadi ghat gives access to which place ?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏതൊക്കെ രണ്ട് പർവ്വതനിരകളെയാണ് വേർതിരിക്കുന്നത് ?