Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാറ്റിനെ തിരിച്ചറിയുക :

  • കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ് 

  • ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ എതിർഘടികാര ദിശ

  • 40,000 അടി ഉയരത്തിൽ 20°-30° അക്ഷാംശങ്ങൾക്കിടയി ലൂടെ വീശിയടിക്കുന്ന കാറ്റായ ജറ്റ് സ്ട്രീം ഇവയ്ക്ക് ഉദാഹരണമാണ്

Aചക്രവാതം

Bപ്രതിചക്രവാതം

Cവാണിജ്യവാതം

Dകടൽക്കാറ്റ്

Answer:

B. പ്രതിചക്രവാതം

Read Explanation:

അസ്ഥിരവാതങ്ങൾ (Variable Winds)


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:

  • ചക്രവാതം (Cyclone)

  • പ്രതിചക്രവാതം (Anticyclone)

പ്രതിചക്രവാതം (Anticyclone)

  • കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ് 

  • 40,000 അടി ഉയരത്തിൽ 20°-30° അക്ഷാംശങ്ങൾക്കിടയി ലൂടെ വീശിയടിക്കുന്ന കാറ്റ്  ജറ്റ് സ്ട്രീം

  • ജറ്റ് സ്ട്രീം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. 

  • പ്രതിചക്രവാതം ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ എതിർഘടികാര ദിശ

  • പ്രതിചക്രവാതം ഉത്തരാർധഗോളത്തിൽ വീശുന്ന ദിശ ഘടികാര ദിശ


Related Questions:

ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനം അറിയപ്പെടുന്നത് :
മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് :
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?

10. താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

I. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് അഭിവഹനം.

II. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് താപചാലനം.

III. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് സംവഹനം.

നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :