30 kg പിണ്ഡമുള്ള ഒരു വസ്‌തുവിന്മേൽ 60 kg പിണ്ഡമുള്ള മറ്റൊരു വസ്തു പ്രയോഗിച്ച ആർഷണബലം 'F' ആണെങ്കിൽ 30 kg പിണ്ഡമുള്ള വസ്തു 60 kg പിണ്ഡമുള്ള വസ്‌തുവിന്മേൽ പ്രയോഗിക്കുന്ന ആകർഷണബലം എത്രയായിരിക്കും?
A2F
BF
CF^2
DF/2
Answer:
B. F
Read Explanation:
• പ്രപഞ്ചത്തിലെ ഏതൊരു രണ്ട് വസ്തുക്കളും തമ്മിലുള്ള ആകർഷണബലം രണ്ട് വസ്തുക്കൾക്കും തുല്യമായിരിക്കും. ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമപ്രകാരം ആകർഷണബലം കണക്കാക്കുന്ന സമവാക്യം താഴെ പറയുന്നതാണ്.
• F=GMm/R2
• 60 kg ഉള്ള വസ്തു 30 kg ഉള്ള വസ്തുവിനെ F ബലം ഉപയോഗിച്ച് ആകർഷിക്കുന്നുവെങ്കിൽ, തിരിച്ചും 30 kg ഉള്ള വസ്തു 60 kg ഉള്ള വസ്തുവിനെ അതേ F ബലം ഉപയോഗിച്ച് തന്നെയായിരിക്കും ആകർഷിക്കുക.
• വസ്തുക്കളുടെ പിണ്ഡം (Mass) വ്യത്യസ്തമാണെങ്കിലും അവ പരസ്പരം പ്രയോഗിക്കുന്ന ആകർഷണബലം എപ്പോഴും തുല്യമായിരിക്കും.