Question:

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

A41

B42

C43

D44

Answer:

B. 42

Explanation:

50 ആൺകുട്ടികളുടെ ആകെ മാർക്ക് = 2000 50 പെൺകുട്ടികളുടെ ആകെ മാർക്ക് = 2200 നൂറുപേർക്കും കൂടി ലഭിച്ച ആകെ മാർക്ക് = 2000 + 2200 = 4200 ശരാശരി മാർക്ക് = 4200/100 = 42


Related Questions:

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?