Challenger App

No.1 PSC Learning App

1M+ Downloads
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?

Aശരിയായ പഠനോപകരണങ്ങളുടെ സഹായം തേടും

Bആവശ്യത്തിന് ഇടവേളകൾ നൽകിക്കൊണ്ട് പഠിതാക്കളെ ആയാസരഹിതരാക്കും

Cപരിചിതവും ലളിതവും മൂർത്തവുമായ ഉദാഹരണങ്ങളും മാതൃകകളും അവലംബിക്കും

Dമറ്റൊരു അവസരത്തിൽ പഠിപ്പിക്കാനായി മാറ്റിവെക്കും

Answer:

C. പരിചിതവും ലളിതവും മൂർത്തവുമായ ഉദാഹരണങ്ങളും മാതൃകകളും അവലംബിക്കും

Read Explanation:

പഠനം (Learning)

  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയയാണ് പഠനം. 
  • അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം. 
  • ഉദാ :- ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും, മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു, ക്രമേണ എരിയുന്ന മെഴുകുതിരി മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് ശിശുവിൻറെ വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു. 

 

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ

  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ

  3.  പഠനതന്ത്ര ചരങ്ങൾ - പഠന തന്ത്രവുമായി

വൈയക്തിക ചരങ്ങൾ (Individual Variable)

  • പരിപക്വനം 
  • പ്രായം 
  • ലിംഗഭേദം 
  • മുന്നനുഭവങ്ങൾ 
  • ശേഷികൾ 
  • കായികവൈകല്യങ്ങൾ  
  • അഭിപ്രേരണ

പാഠ്യ ചരങ്ങൾ (Task Variable)

  • പാഠ്യവസ്തുവിൻ്റെ ദൈര്‍ഘ്യം
  • പാഠ്യവസ്തുവിൻ്റെ കാഠിന്യ നിലവാരം 
  • പാഠ്യവസ്തുവിൻ്റെ അർത്ഥപൂർണത

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പരിശീലനത്തിൻ്റെ വിതരണം 

(സ്ഥൂല പരിശീലന രീതി 

വിതരണ പരിശീലന രീതി)

  • പഠനത്തിൻ്റെ അളവ് 

(അധിക പഠനം)

  • പഠനത്തിനിടയിൽ ഉരുവിടൽ 
  • സമ്പൂർണ രീതിയും ഭാഗിക രീതിയും 
  • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം 

Related Questions:

സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് ?
കുട്ടികളിൽ ക്രിയാത്മകത വളർത്താൻ പ്രയോജനപ്പെടുത്തുന്ന ക്ലാസ് റൂം പ്രവർത്തനം താഴെ പറയുന്നതിൽ ഏതാണ്?
Focus on a stimulus is known as
"motivation is the stimulation of actions towards a particular objective where previously there was little or no attraction to that particular goal". Who said
മനശാസ്ത്രത്തെ വ്യവഹാരങ്ങളുടെ പഠനം ആയി അംഗീകരിച്ച മനഃശാസ്ത്രജ്ഞൻ ആണ് ?