Question:

25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ാം പദം എത്ര?

A10

B16

C15

D1

Answer:

B. 16

Explanation:

n പദങ്ങളുടെ തുക = n/2[2a+(n-1)d] n = 25 25 പദങ്ങളുടെ തുക = 25/2[2a+24d] = 400 25[a+12d] = 400 25 × 13-ാം പദം = 400 13-ാം പദം = 400/25 = 16


Related Questions:

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?

പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?

ഒരു സമാന്തരശ്രണിയുടെ തുടർച്ചയായി മൂന്ന് പദങ്ങളുടെ തുക 48 ആയാൽ മധ്യപദം ഏത് ?