App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോക്ത പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?

A30 ദിവസത്തിനകം

B45 ദിവസത്തിനകം

C15 ദിവസത്തിനകം

D25 ദിവസത്തിനകം

Answer:

B. 45 ദിവസത്തിനകം

Read Explanation:

  • ജില്ലാ തർക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 28
  • ജില്ലാ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡന്റും സംസ്ഥാന ഗവൺമെന്റ് തീരുമാനിക്കുന്ന രണ്ടിൽ കുറയാത്ത അംഗങ്ങളും ആണ് ഉള്ളത് 

  • ഒരു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി ജില്ല കമ്മീഷനിലും ഒരു കോടി രൂപ മുതൽ 10 കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി സംസ്ഥാന കമ്മീഷനിലും 10 കോടി രൂപയ്ക്ക് മുകളിൽ മൂല്യം ഉള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും പരിഹരിക്കുന്നു എന്നതായിരുന്നു ആദ്യകാലത്തെ നിലനിന്നിരുന്നത്. 
  • എന്നാൽ 2021ലെ ഭേദഗതി പ്രകാരം 50 ലക്ഷം രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി ജില്ലാ കമ്മീഷനിലും 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി സംസ്ഥാന കമ്മീഷനിലും രണ്ടു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും ആണ് പരിഹരിക്കുന്നത്.
     
  • ജില്ലാ തർക്കപരിഹാര കമ്മീഷൻറെ ഉത്തരവിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിനെതിരെ അപ്പീൽ നൽകേണ്ടത് സംസ്ഥാനതർക്ക പരിഹാര കമ്മീഷനിൽ ആണ്. 45ദിവസത്തിനുള്ളിൽ പരാതി നൽകണം. 
  • ജില്ലാ തർക്കപരിഹാര കമ്മീഷൻറെ ഉത്തരവിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിനെതിരെ അപ്പീൽ നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 41 

Related Questions:

പഴവർഗ്ഗങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ സുരക്ഷിതത്വവും നിലവാരവും സാക്ഷ്യപ്പെടുന്നത് ഏത് ?

ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?

1.ആവശ്യങ്ങള്‍ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്‍.

2.ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്‍. 

3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.

4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ. 

അളവ് - തൂക്ക നിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമേത് ?
മരുന്നുകളുടെ ഗുണമേൻമ , സുരക്ഷി തത്വം , എന്നിവ ഉറപ്പു വരുത്തുന്ന സ്ഥാപനം ഏതാണ് ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?