Challenger App

No.1 PSC Learning App

1M+ Downloads
കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?

A1955

B1968

C1986

D1974

Answer:

A. 1955

Read Explanation:

1986 ലെ ഉപഭോക്ത്യസംരക്ഷണ നിയമത്തിന് പുറമെ ഉപഭോക്ത്യസംര ക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങൾ :

  • സാധന വിൽപ്പന നിയമം 1930
    • സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നു.
    • ഗാരൻ്റി, വാറൻ്റി, വിൽപ്പനാനന്തരസേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിൻ്റെ പരിധിയിൽപ്പെടുന്നു.
  • കാർഷികോൽപ്പന്ന (ഗ്രേഡിങ് & മാർക്കിങ്) നിയമം, 1937
    • കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് ഈ നിയമമനുസരിച്ചാണ്.
  • അവശ്യസാധന നിയമം, 1955
    • കൊള്ളലാഭം, പൂഴ്ത്തിവയ്‌പ്, കരിഞ്ചന്ത എന്നിവയിൽനിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.
  • അളവ്-തൂക്ക നിലവാര നിയമം, 1976
    • അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഈ നിയമം ഉപകരിക്കുന്നു.

Related Questions:

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത് ?

താഴെ നൽകിയിട്ടുള്ളതിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാവുന്നത്‌?

1.വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ

2.സേവനങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായാല്‍.

3.വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെങ്കിൽ.

നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?

വെള്ളവും വായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം ആയിരിക്കും?

1.വിഭവങ്ങളുടെ ലഭ്യതക്കുറവ് 

2.ആവശ്യങ്ങളുടെ വര്‍ധനവ് 

3.അശാസ്ത്രീയമായ ഉപഭോഗം