സാധ്യമായ (likely) ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്ന വാക്യങ്ങളാണ് First Conditional. ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ infinitive (V1) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്ക്കൊപ്പം 'will' ചേർക്കുകയും ചെയ്യുന്നു.
If you wake up early, you will see the sunrise. (നേരത്തെ എഴുന്നേറ്റാൽ സൂര്യോദയം കാണാം).