IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
Aപെട്രീഷ്യ സ്കോട്ട്‌ലൻഡ്
Bജുവാൻ കാർലോസ് സലാസർ ഗോമസ്
Cഇലാഹാം അലിയേവ്
Dകിടാക്ക് ലിം
Answer:
D. കിടാക്ക് ലിം
Read Explanation:
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന ( International Maritime Organization) അഥവാ ഐ.എം.ഒ. (IMO).
കടൽമാർഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ.
1982 വരെ ഇന്റെർഗവണ്മെന്റൽ മാരിറ്റൈം കൺസൾറ്റേറ്റീവ് ഓർഗനൈസേഷൻ എന്ന പേരിലാണ് ഐ.എം.ഓ അറിയപ്പെട്ടിരുന്നത്.
1948ൽ ജനീവയിൽ രൂപീകരിച്ച സംഘടന പ്രവർത്തനം ആരംഭിച്ചത് 1959 ൽ നടന്ന ഒരു യോഗത്തോടു കൂടിയാണ്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 171 അംഗരാജ്യങ്ങളും 3 അസ്സോസിയേറ്റ് അംഗങ്ങളുമുണ്ട്