App Logo

No.1 PSC Learning App

1M+ Downloads
IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?

Aപെട്രീഷ്യ സ്കോട്ട്‌ലൻഡ്

Bജുവാൻ കാർലോസ് സലാസർ ഗോമസ്

Cഇലാഹാം അലിയേവ്

Dകിടാക്ക് ലിം

Answer:

D. കിടാക്ക് ലിം

Read Explanation:

  • ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന ( International Maritime Organization) അഥവാ ഐ.എം.ഒ. (IMO).
  • കടൽമാർഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ.
  • 1982 വരെ ഇന്റെർഗവണ്മെന്റൽ മാരിറ്റൈം കൺസൾറ്റേറ്റീവ് ഓർഗനൈസേഷൻ എന്ന പേരിലാണ് ഐ.എം.ഓ അറിയപ്പെട്ടിരുന്നത്.
  • 1948ൽ ജനീവയിൽ രൂപീകരിച്ച സംഘടന  പ്രവർത്തനം ആരംഭിച്ചത് 1959 ൽ നടന്ന ഒരു യോഗത്തോടു കൂടിയാണ്.
  • ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 171 അംഗരാജ്യങ്ങളും 3 അസ്സോസിയേറ്റ് അംഗങ്ങളുമുണ്ട്

Related Questions:

U N ന്റെ ഏറ്റവും വലിയ ഘടകം ഏതാണ് ?
Which is NOT a specialized agency of the UNO?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ്  അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.
  2. ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ)   സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.
    വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?
    ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന പേര്?