App Logo

No.1 PSC Learning App

1M+ Downloads
1685-ൽ കേരളത്തിലെ ജൂതന്മാരുടെ ജീവിതത്തെക്കുറിച്ച് ഒരു പഠനം നടത്താൻ ആംസ്റ്റർഡാമിൽ നിന്നുള്ള ഒരു കൂട്ടം ജൂത പ്രതിനിധികൾ കേരളത്തിലെത്തി, അവർ അവരുടെ സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു, അത് കേരളത്തിലെ ജൂതന്മാരെക്കുറിച്ചുള്ള സാധുവായ ഉറവിടമായി കണക്കാക്കപ്പെടുന്നു. എത്തിയ സംഘത്തിന്റെ തലവൻ ആരായിരുന്നു ?

Aമെസെ പെറോറ സി പൈവെ

Bഡേവിഡ് റബി

Cറാബി ഡേവിഡ് ഹില്ലെൽ

Dസാമുവൽ കാസ്റ്റിയൽ

Answer:

A. മെസെ പെറോറ സി പൈവെ

Read Explanation:

  • 1685-ൽ ആംസ്റ്റർഡാമിൽ നിന്ന് മലബാറിൽ വന്ന് ജൂതന്മാരെക്കുറിച്ച് പഠനം നടത്തിയ മെസെ പെറോറ സി പൈവെ രേഖപ്പെടുത്തുന്നത് പ്രാചീനകാലത്തുതന്നെ ജൂതന്മാർ മാടായിയിൽ എത്തിയിട്ടുണ്ടെന്നാണ്.
  • മലബാറിലെ കടൽവാണിജ്ജ്യാർഥം കുടിയേറ്റം നടത്തിയിരുന്ന ജൂതന്മാരുടെ ആദ്യകാല കോളനികൾ നിലനിന്നിരുന്നത് ഇന്ന്  മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മാടായിപ്പള്ളിക്ക് സമീപമുള്ള മലയടിവാരങ്ങളിലായിരുന്നു.
  • എ.ഡി. 9-ാം നൂറ്റാണ്ടിൽ മാലിക്ക് ഇബ്നു ദിനാറിന്റെയും സംഘത്തിന്റെയും മുസ്ലിംപള്ളിനിർമാണത്തോടും പേർഷ്യൻ രീതിയിലുള്ള മുസ്ലിം കോളനികളുടെ വരവോടും കൂടിയാണ്  ജൂതന്മാർ അവരുടെ ആദ്യകാല കുടിയേറ്റ മേഖലയായിരുന്ന മലയടിവാരം ഉപേക്ഷിച്ച് പഴയങ്ങാടിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മാടായിപ്പാറയിൽ അധിവാസകേന്ദ്രങ്ങൾ സ്ഥാപിച്ചത്.
  • 11-ാം നൂറ്റാേണ്ടാടുകൂടി അറബി മുസ്ലിം കച്ചവടക്കാർ മാടായി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യാന്തര വാണിജ്യത്തിൽ മേൽക്കോയ്മ നേടിയതോടുകൂടി ജൂതന്മാരുടെ കച്ചവട ശൃംഖലകൾക്ക് തകർച്ച സംഭവിക്കുകയായിരുന്നു.
  • മലബാറിലെ ജൂതന്മാരെക്കുറിച്ച് പഠനം നടത്തിയ ഡോ. എം.ജി.എസ്. നാരായണനും പി.എം. ജോഷിയും മാടായിയിൽ ജൂതകുടിയേറ്റം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല.
  • അതേസമയം,  2002-ൽ ജർമൻ പണ്ഡിതനായ ആൽബർട്ട് ഫ്രൻസ് മാടായിയിലെ ജൂതന്മാരെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ട്.  
  • ഇൻഡോളജിസ്റ്റായിരുന്ന ഒഫീറാ ഗാംലേൽ ഈയടുത്ത കാലത്ത് ഇസ്രായേലിലേക്ക് കുടിയേറിയ മലയാളി ജൂതന്മാരുടെ ഭാഷയിലെ ഹീബ്രു  സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. 

Related Questions:

In which year the last Mamankam was held?
The reign of the Perumals came to an end by the ................
ആറങ്ങോട്ട് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
Several goods reached the markets in Kerala through land and sea trade. The goods are described in Unnuneeli sandesam, a poem in ..................

What were the major markets in medieval Kerala?

  1. Ananthapuram
  2. Kochi
  3. Panthalayani
  4. Kollam