App Logo

No.1 PSC Learning App

1M+ Downloads
1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്‌ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് ?

Aആർതർ വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cവാറൻ ഹേസ്റ്റിംഗ്സ്

Dജൊനാഥൻ ഡങ്കൻ

Answer:

A. ആർതർ വെല്ലസ്ലി

Read Explanation:

ആര്‍തര്‍ വെല്ലസ്ലി 

  • യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് വിജയം ഉറപ്പിച്ച പടനായകൻ 
  • നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ബ്രിട്ടിഷ് സേനാധിപൻ
  • ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലിയുടെ സഹോദരൻ 
  • 'വെല്ലിംഗ്ടണ്‍ പ്രഭു' എന്നറിയപ്പെടുന്നത് ആര്‍തര്‍ വെല്ലസ്ലിയാണ് 
  • തന്റെ ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെ തന്നെ ബ്രിട്ടീഷ്  സൈനിക ഉപദേഷ്ടാവായി റിച്ചാഡ് വെല്ലസ്ലി നിയമിക്കുകയുണ്ടായി
  • പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടത്‌ റിച്ചാഡ് വെല്ലസ്ലിയുടെ ഭരണകാലത്താണ് 
  • നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വിജയം നേടിയ ബ്രിട്ടീഷ് സേനയുടെ സൈന്യാധിപൻ

Related Questions:

മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?

  1. പൂക്കോട്ടൂർ യുദ്ധം
  2. കുളച്ചൽ യുദ്ധം
  3. കുറച്യർ യുദ്ധം
  4. ചാന്നാർ ലഹള
    The Malabar Rebellion in ................. happened in Malabar region of Kerala.
    ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗണ്‍ ട്രാജഡി നടന്നത് ?
    ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ? 

    1. അഞ്ചുതെങ്ങ് കലാപം 
    2. ആറ്റിങ്ങൽ കലാപം 
    3. തളിക്ഷേത്ര പ്രക്ഷോഭം 
    4. പൗരസമത്വവാദ പ്രക്ഷോഭം