App Logo

No.1 PSC Learning App

1M+ Downloads
50 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിൽ ഒരു അത്‌ലറ്റ് ആദ്യത്തെ 20 കിലോമീറ്റർ 5 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അടുത്ത 14 കിലോമീറ്റർ 7 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അവസാന 16 കിലോമീറ്റർ 8 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും ഓടുന്നു . എങ്കിൽ അത്‌ലറ്റിന്റെ ശരാശരി വേഗത എത്രയാണ് ?

A7.5 KM/HR

B6 KM/HR

C6.52 KM/HR

D6.25 KM/HR

Answer:

D. 6.25 KM/HR

Read Explanation:

20 കിലോമീറ്റർ 5 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കാൻ എടുത്ത സമയം = 20/5 = 4 മണിക്കൂർ 14 കിലോമീറ്റർ 7 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കാൻ എടുത്ത സമയം = 14/7 = 2 മണിക്കൂർ 16 കിലോമീറ്റർ 8 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കാൻ എടുത്ത സമയം = 16/ 8 = 2 മണിക്കൂർ ആകെ സഞ്ചരിക്കാൻ എടുത്ത സമയം = 4 + 2 + 2 = 8 മണിക്കൂർ ശരാശരി വേഗത = ആകെ സഞ്ചരിച്ച ദൂരം/ ആകെ സഞ്ചരിക്കാൻ എടുത്ത സമയം = 50/8 = 6.25 KM /HR


Related Questions:

ഒരു കാർ കാലത്ത് 7 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിയ്ക്ക് എറണാകുളത്ത് എത്തിച്ചേരുന്നു. കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയാൽ കാർ സഞ്ചരിച്ച ദൂരം എത്ര?
ഒരു കാര്‍ ഒരു യാത്രയ്ക്കെടുത്ത സമയം 2 മണിക്കൂറാണ്‌. യാത്ര ചെയ്ത സമയത്തിന്റെ ആദ്യത്തെ 5⁄12 ഭാഗം 30 കി.മീ/മണിക്കൂര്‍ വേഗതയിലും ശേഷിക്കുന്നത്‌ 42 കി.മീ/മണിക്കൂർ വേഗതയിലുമാണ്‌ സഞ്ചരിച്ചത്‌. എങ്കിൽ ആകെ യാത്ര ചെയ്ത ദൂരം എത്ര?
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിലെ വേഗത എത്ര വർദ്ധിപ്പിക്കണം ?
Buses start from a bus terminal with a speed of 20 km/hr at intervals of 10 minutes. What is the speed of a man coming from the opposite direction towards the bus terminal if he meets the buses at intervals of 8 minutes?