App Logo

No.1 PSC Learning App

1M+ Downloads
"ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aആർക്കമിഡീസ് നിയമം

Bചാൾസ് നിയമം

Cബോയിൽസ് നിയമം

Dപാസ്കൽ നിയമം

Answer:

D. പാസ്കൽ നിയമം

Read Explanation:

പാസ്കൽ നിയമം

  • ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവക ത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും.
  • മർദം പ്രയോഗിച്ച്  ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം.

Related Questions:

സ്വാഭാവിക ആവൃത്തിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കമ്പനം ചെയ്യുന്ന ഓരോ വസ്തുവിനും അതിൻറെതായ ഒരു ആവൃത്തി ഉണ്ട്, ഇതാണ് അതിൻറെ സ്വാഭാവിക ആവൃത്തി എന്നറിയപ്പെടുന്നത്.
  2. വസ്തുവിൻറെ നീളം,കനം,വലിവ് ബലം എന്നിവ അതിൻറെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്നു.
    50 kg മാസുള്ള ഒരു കുട്ടി 2 m / s വേഗത്തോടെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്നു . സൈക്കിളിന് 10 kg മാസ് ഉണ്ട് . എങ്കിൽ ആകെ ഗതികോർജം കണക്കാക്കുക ?

    ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്, പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?

    1. ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ, പാലായന പ്രവേഗം കൂടുതലായിരിക്കും

    2. ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല

    3. ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്

    താഴെ പറയുന്നവയിൽ ഏത് ഓസിലേറ്ററിലാണ് ഫീഡ്‌ബാക്ക് നെറ്റ്‌വർക്കായി റെസിസ്റ്ററുകളും കപ്പാസിറ്ററുകളും (RC) മാത്രം ഉപയോഗിക്കുന്നത്?
    ട്രാൻസിസ്റ്ററുകൾക്ക് "ആക്ടീവ് ഡിവൈസ്" (Active Device) എന്ന് പേര് വരാൻ കാരണം എന്താണ്?