Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ കണ്ടീഷനിങ്ങിൽ അനുബന്ധത്തിന് ശേഷം നൽകിവരുന്ന ചോദകം ?

Aസ്വാഭാവിക ചോദകം

Bകൃത്രിമ ചോദകം

Cസ്വാഭാവിക ചോദകവും കൃത്രിമ ചോദകവും ഒരുമിച്ച്

Dസ്വാഭാവിക ചോദകമോ കൃത്രിമ ചോദകമോ ഏതുമാകാം

Answer:

B. കൃത്രിമ ചോദകം

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

ഒരു കുട്ടിയുടെ പ്രത്യേക സാഹചര്യത്തിലുള്ള പെരുമാറ്റവും അധ്യാപകനുമായുള്ള ഇടപെടലുകളെയും നിരീക്ഷിച്ച് ഉണ്ടാക്കിയ ഒരു രേഖ, അവന്റെ സ്വഭാവങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നതിനെ അറിയപ്പെടുന്നത് :
താഴെ കൊടുത്തവയിൽനിന്ന് വില്യം പൂണ്ട് എന്ന മനഃശാസ്ത്രജ്ഞനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. (i) ആദ്യത്തെ മനഃശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചു (ii) പരീക്ഷണ മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു. (iii) മനഃശാസ്ത്രഗവേഷണത്തിലെ ആത്മനിഷ്ഠ രീതിയെ (introspection) കൂടുതൽ കൃത്യവും ശാസ്ത്രീയവുമാക്കി (iv) നിരവധി പരീക്ഷണങ്ങളിലൂടെ മനോവിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചു
കൊടുക്കുംതോറും കുറയുമെന്ന് ഗണിത വിഷയത്തിൽ മനസ്സിലാക്കിയ കുട്ടിക്ക് കൊടുക്കുംതോറുമേറിടും എന്ന വിദ്യാതത്വ ശൈലിയുടെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല .റോബർട്ട് ഗാഗ്‌നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിലെ ഏത് തലത്തിലാണ് ഈ കുട്ടി?
വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ വിശേഷിപ്പിക്കാവുന്നത്
പഠനസംക്രമണ സിദ്ധാന്തങ്ങളിലെ സാമാന്യവൽക്കരണ സിദ്ധാന്തത്തിന്റെ പ്രയോക്താവ് ആര്?