ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -
Aവൈദ്യുതപ്രവാഹ ദിശ
Bബലത്തിന്റെ ദിശ
Cകാന്തികമണ്ഡലത്തിന്റെ ദിശ
Dഇവയൊന്നുമല്ല
Answer:
C. കാന്തികമണ്ഡലത്തിന്റെ ദിശ
Read Explanation:
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം
ഇടതുകൈയുടെ പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക.
ചൂണ്ടുവിരൽ (First finger) കാന്തികമണ്ഡലത്തിന്റെ ദിശയിലും, നടുവിരൽ (Second finger) വൈദ്യുതപ്രവാഹ ദിശയിലുമായാൽ പെരുവിരൽ Thumb) സൂചിപ്പിക്കുന്നത് ചാലകത്തിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ ആയിരിക്കും.