Challenger App

No.1 PSC Learning App

1M+ Downloads
ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. ഇത് അറിയപ്പെടുന്നത് ?

Aമൺസൂൺ തടം

Bശീതകാല വ്യാപനം

Cവേനലിലെ ജലവായു

Dഅധികൃത കാലാവസ്ഥയുടെ തരം

Answer:

A. മൺസൂൺ തടം

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വട ക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITC/ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITC/ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

The Season of Retreating Monsoon occurs during which of the following months in India?
The period of March to May in India is called ?
ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. അവയാണ് :

Consider the following statements about easterly jet streams:

  1. It generally lies south of the Himalayas.

  2. It brings western disturbances during winter.

  3. It is confined south of 30°N in the upper atmosphere.

    Which of the above are correct?

ഇവയിൽ ഇന്ത്യയിൽ 50 cm നും 100 cm നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ?

  1. ഡൽഹി
  2. കിഴക്കൻ രാജസ്ഥാൻ
  3. ആന്ധ്രപ്രദേശ് 
  4. ജാർഖണ്ഡ്